| |||||
പൊതു വിവരങ്ങള്‍ | |||||
---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | സിലിക്കണ്‍, Si, 14 | ||||
അണുഭാരം | ഗ്രാം/മോള്‍ |
പിണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഏഴാമത്തെയോ എട്ടാമത്തേയോ മൂലകമാണ് സിലിക്കണ്‍ (ഇംഗ്ലീഷ്: silicon, ലത്തീന്‍:silicium). സ്വതന്ത്രരൂപത്തില്‍ വളരെ അപൂര്‍വ്വമായേ പ്രകൃതിയില്‍ കാണപ്പെടുന്നുള്ളൂ എങ്കിലും സിലിക്കണ്‍ ഡൈ ഓക്സൈഡ്, സിലിക്കേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളില്‍ ഗ്രഹങ്ങളിലും, ഗ്രഹസമാന വസ്തുക്കളിലും, നക്ഷത്രാന്തരപടലങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ഭൌമാന്തര്‍ഭാഗത്ത് ഓക്സിജന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണിത്. ഭൂമിയുടെ കാമ്പിന്റെ 25.7% ഭാഗം സിലിക്കണ്‍ ആണ്.
വ്യാവസായികലോകത്ത് വളരെ പ്രാധാന്യമുള്ള മൂലകമാണ് ഇത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മുതലായ മേഖലകളുടെ അടിസ്ഥാനമായ അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മാണത്തിനുള്ള അസംസ്കൃതവസ്തു എന്ന നിലയിലാണ് സിലിക്കണിന് ഇന്നതെ സാഹചര്യത്തില്‍ ഏറെ പ്രധാന്യം ലഭിക്കുന്നത്. ജെര്‍മേനിയവും ഇത്തരത്തിലുള്ള ഒരു അര്‍ദ്ധചാലകമാണെങ്കിലും, ജെര്‍മേനിയത്തെ അപേക്ഷിച്ച് ഉയര്‍ന്ന താപനിലയിലും സിലിക്കണ്‍ അര്‍ദ്ധചാലകമായിത്തെന്നെ വര്‍ത്തിക്കുന്നതിനാലാണ് സിലിക്കണ്‍ ഈ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സിലിക്ക, സിലിക്കേറ്റുകള്‍ എന്നീ രൂപത്തില്‍ സ്ഫടികം, സിമന്റ്, സെറാമിക്സ് എന്നിവയിലേയും ഒരു പ്രധാന ഘടകമാണിത്. സിലിക്കണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സിലിക്കോണുകള്‍ എന്നറിയപ്പെടുന്ന വ്യാവസായികപ്രാധാന്യമുള്ള ഒരുതരം പ്ലാസ്റ്റിക്കിലെ ഘടകവുമാണിത്.
ജീവശാസ്ത്രത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു മൂലകമാണിത്. ജന്തുക്കളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും, സസ്യങ്ങളില്‍ പ്രത്യേകിച്ച് പുല്ല് വര്‍ഗത്തില്‍ പെട്ട ചെടികളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സിലിക്കയുടെ ഒരു രൂപമായ സിലികിക് അമ്ലം, ചെറുജീവികളായ ഡയാടോം എന്ന ആല്‍ഗകളുടെ പുറന്തോടില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രധാന വസ്തുവാണ്.
[തിരുത്തുക] ഗുണങ്ങള്‍
ഇതിന്റെ പ്രതീകം Si എന്നും അണുസംഖ്യ 14-ഉം ആണ്. സംയോജകത 4 ആയുള്ള ഒരു അര്‍ദ്ധലോഹമാണ് ഇത്. മൂലകരൂപത്തില്‍ സിലിക്കണിന് തിളക്കമുള്ള ചാരനിറമാണ് ഉള്ളത്. പരലിന്റെ വലുപ്പത്തിന് അനുപാതികമായി ഈ തിളക്കവും വര്‍ദ്ധിക്കുന്നു. ബലം, പെട്ടെന്ന് പൊട്ടാനുള്ള സാധ്യത എന്നീ കാര്യങ്ങളില്‍ സ്ഫടികത്തെപ്പൊലെത്തന്നെയാണ് സിലിക്കണ്‍. താരതമ്യേന പ്രവര്‍ത്തനശേഷി കുറഞ്ഞ ഒരു മൂലകമാണ് ഇതെങ്കിലും, ഹാലൊജനുകളുമായും നേര്‍ത്ത ക്ഷാരങ്ങളുമായും പ്രതിപ്രവര്‍ത്തിക്കാറുണ്ട്. പക്ഷേ നൈട്രിക് അമ്ലത്തിന്റേയും, ഹൈഡ്രോഫ്ലൂറിക് അമ്ലത്തിന്റേയും മിശ്രിതമൊഴികെയുള്ള മിക്കവാറും അമ്ലങ്ങളും സിലിക്കണിനെ ബാധിക്കുന്നില്ല. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ 95 ശതമാനത്തിലധികം തരംഗദൈര്‍ഗ്യങ്ങള്‍ സിലിക്കണിലൂടെ കടന്നു പോകുന്നു. സിലിക്കണിലെ ചാര്‍ജ് വാഹികളായ കണങ്ങളുടെ എണ്ണം താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുന്നതിനാല്‍ ശുദ്ധ സിലിക്കണിന്റെ വൈദ്യുതപ്രതിരോധം താപനിലക്കനുസരിച്ച് കുറയുന്നു (negative temperature coefficient of resistance). പീസോ റെസിസ്റ്റീവ് പ്രഭാവം (piezoresistive effect) മൂലം യാന്ത്രികമര്‍ദ്ദം പ്രയോഗിച്ചും സിലിക്കണ്‍ പരലിന്റെ വൈദ്യുതപ്രതിരോധത്തിന് കാര്യമായ മാറ്റം വരുത്താന്‍ സാധിക്കും.
[തിരുത്തുക] ഉപയോഗങ്ങള്‍
കമ്പ്യൂട്ടറുകളിലെ ഐ.സി. ചിപ്പുകള്‍, അതുമായി ബന്ധപ്പെട്ട മറ്റു ഹാര്‍ഡ്‌വെയര്‍ എന്നിവയുടെ നിര്‍മ്മാണം പോലുള്ള വളരെ വ്യാവസായികപ്രാധാന്യമുള്ള ഒന്നാണ് സിലിക്കണ്‍.
- അലൂമിനിയം കൂട്ടിച്ചേര്‍ത്ത് സങ്കരമാക്കുന്നതിനാണ് ശുദ്ധസിലിക്കണ്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കനംകുറഞ്ഞ ഇത്തരം ലോഹസങ്കരങ്ങള്‍ വാഹനങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സിലിക്കണിന്റെ ലോകവ്യാപകമായ ആകെ ഉപയോഗത്തിന്റെ 55 ശതമാനവും ഈ മേഖലയിലാണ്.
- ശുദ്ധ സിലിക്കണിന്റെ രണ്ടാമത്തെ പ്രധാന ഉപയോഗമേഖല, സിലിക്കോണുകള്‍ എന്ന പ്ലാസ്റ്റികുകളുടെ നിര്‍മ്മാണമാണ്. ആകെ ഉപയോഗത്തിന്റെ 40% വരുമിത്.
- ശുദ്ധ സിലിക്കണില്‍ നിന്നും നിര്‍മ്മിക്കുന്ന അതിശുദ്ധ സിലിക്കണില്‍ മറ്റു ചില മൂലകങ്ങള്‍ കുറഞ്ഞ അളവില്‍ ചേര്‍ത്ത് ഇതിലെ വൈദ്യുതധാരാ വാഹികളായ കണങ്ങളുടെ എണ്ണത്തെയും അവയുടെ വൈദ്യുതചാര്‍ജിനേയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഡോപിങ്ങിനു (doping) വിധേയമാക്കിയ അര്‍ദ്ധചാലകങ്ങളാണ് (extrincic semicondutors), സൗരോര്‍ജ്ജ സെല്‍, ഇലക്ട്രോണിക്സിന്റെ അടിസ്ഥാന ഘടകങ്ങളായ ട്രാന്‍സിസ്റ്റര്‍, ഡയോഡ് മുതലായവയുടേയും അടിസ്ഥാന നിര്‍മ്മാണ ഘടകം.
- 1698 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള, രാമന്‍ ലേസര്‍ എന്ന ലേസറിന്റെ നിര്‍മ്മാണത്തിന് സിലിക്കണ്‍ ഉപയോഗിക്കുന്നു.
- ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ അഥവാ എല്‍.സി.ഡി. യുടെ നിര്‍മ്മാണം.
- ചെലവുകുറഞ്ഞ സൗരോര്‍ജ്ജസെല്ലുകളുടെ നിര്‍മ്മാണം.
- ഉരുക്കിന്റേയും കാസ്റ്റ് അയേണിന്റേയും നിര്‍മ്മാണം - ചില തരം ഉരുക്കുകളിലെ പ്രധാന ഘടകമാണ് സിലിക്കണ്‍. കാസ്റ്റ് അയേണ്‍ നിര്‍മ്മാണ പ്രക്രിയയിലാണ് സിലിക്കണ്‍ ഉപയോഗപ്പെടുത്തുന്നത്.
[തിരുത്തുക] സംയുക്തരൂപത്തില്‍
- നിര്‍മ്മാണപ്രവര്‍ത്തനം - നമുക്ക് സുപരിചിതമായ മണലിന്റേയും കളിമണ്ണിലേയും രൂപത്തില്‍ സിലിക്കണ്‍ ഡയോക്സൈഡ് അഥവാ സിലിക്ക, കോണ്‍ക്രീറ്റ്, ഇഷ്ടിക എന്നിവയില്‍ അടങ്ങിയിരിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകമായ പോര്‍ട്ട്‌ലാന്റ് സിമന്റിന്റെ നിര്‍മ്മാണത്തിനും സിലിക്ക ഉപയോഗിക്കുന്നു.
- ഉയര്‍ന്നതാപനിലയെ പ്രതിരോധിക്കുന്ന ചുടുകട്ടകള്‍ (ഫയര്‍ ബ്രിക്സ്), ഇനാമലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സിലിക്കേറ്റുകള്‍ ഉപയോഗിക്കുന്നു.
- മണലില്‍ നിന്നുള്ള സിലിക്കയാണ് സ്ഫടികനിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃതവസ്തു.
- അബ്രസീവുകള്‍ - സിലിക്കണ്‍ കാര്‍ബൈഡ്, തറയും മറ്റും മിനുസപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അബ്രസീവ് ആണ്.
- വൈദ്യശാസ്ത്രരംഗം - സിലിക്കണ്‍-ഓക്സിജന്‍, സിലിക്കണ്‍-കാര്‍ബണ്‍ രാസബന്ധനങ്ങളുള്ള സിലിക്കോണുകള്‍, വളരെ അയവുള്ള പദാര്‍ത്ഥങ്ങളാണ്. കോണ്ടാക്റ്റ് ലെന്‍സുകളുടെ നിര്‍മ്മാണത്തിനും, കൃത്രിമ സ്തനം വച്ചുപിടിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
[തിരുത്തുക] ചരിത്രം
സിലിക്കേറ്റുകള്‍ അടങ്ങിയിട്ടുള്ള ഒരു ധാതുവായ ഫ്ലിന്റിന്റെ (flint) ലത്തീന്‍ ഭാഷയിലുള്ള പേരുകളായ സിലെക്സ്, സിലിസിസ് എന്നിവയില്‍ നിന്നുമാണ് സിലിക്കണ്‍ എന്ന പേര് ഈ മൂലകത്തിനു കിട്ടിയത്. 1787-ല്‍ ആന്റണ്‍ ലാവോസിയര്‍ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. 1811-ല്‍ ഗയ്-ലൂസകും തേനാര്‍ഡും ചേര്‍ന്ന് ശുദ്ധമല്ലാത്ത രൂപത്തില്‍ സിലിക്കണ്‍ (impure amorphous silicon) നിര്‍മ്മിച്ചു. സിലിക്കണ്‍ ടെട്രാഫ്ലൂറൈഡും പൊട്ടാസ്യവും ചേര്‍ത്ത് ചൂടാക്കിയാണ് ഇത് നിര്‍മ്മിച്ചത്. ഏതാണ്ട് ഇതേ രീതിയില്‍ത്തന്നെ 1824-ല്‍ ബെര്‍സേലിയസും സിലിക്കണ്‍ നിര്‍മ്മിച്ചു. തുടര്‍ച്ചയായി കഴുകി അദ്ദേഹം സിലിക്കണിനെ ശുദ്ധമാക്കുകയും ചെയ്തു.
അര്‍ദ്ധചാലക ഉപകരണങ്ങളിലും, ഉന്നത സാങ്കേതികവിദ്യകളിലും ഈ മൂലകത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അമേരിക്കയില്‍ ഇത്തരം വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തിന് സിലിക്കണ്‍ വാലി എന്നാണ് പേരിട്ടിരിക്കുന്നത്.
[തിരുത്തുക] ലഭ്യത
ഭൂതലത്തിന്റെ ആകെ പിണ്ഡത്തിന്റെ 25.7% വരുന്ന സിലിക്കണ്‍ ഭൂമിയില്‍ ഏറ്റവും സുലഭമായ രണ്ടാമത്തെ മൂലകമാണ്. ഓക്സിജനാണ് ഒന്നാം സ്ഥാനം. ശുദ്ധ സിലിക്കണ്‍ പരലുകള്‍ പ്രകൃതിദത്തമായി വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ. അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ലാവയില്‍ സ്വര്‍ണ്ണവുമായി ചേര്‍ന്ന അവസ്ഥയില്‍ ഇവ കണ്ടു വരുന്നുണ്ട്. സിലിക്കണ്‍ ഡൈ ഓക്സൈഡ് അഥവാ സിലിക്ക, സിലിക്കേറ്റ് എന്നീ രൂപങ്ങളിലാണ് സിലിക്കണ്‍ പ്രകൃതിയില്‍ കണ്ടുവരുന്നത്.
മണല്‍, ക്വാര്‍ട്സ്, ചാള്‍സിഡണി, ഓപല്‍, അമെതിസ്റ്റ്, എഗേറ്റ്, ഫ്ലിന്റ്, ജാസ്പെര്‍ മുതലായവ സിലിക്ക അടങ്ങിയിരിക്കുന്ന ധാതുക്കളാണ്.
ഫെല്‍ഡ്സ്പാര്‍ പോലെയുള്ള സിലിക്കേറ്റുകള്‍(സിലിക്കണും, ഓക്സിജനും, മറ്റേതെങ്കിലും ലോഹങ്ങളും ചേര്‍ന്ന സംയുക്തങ്ങള്‍) അടങ്ങിയ ധാതുക്കളുടെ രൂപത്തിലും സിലിക്കണ്‍ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. ആസ്ബെസ്റ്റോസ്, ഫെല്‍ഡ്സ്പാര്‍, കളിമണ്ണ്, ഹോണ്‍ബ്ലെന്‍ഡ്, മൈക്ക തുടങ്ങിയവയാണ് അത്തരം ധാതുക്കള്‍.
ഏറോലൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരുതരം ഉല്‍ക്കകളിലെ പ്രധാന ഘടകമാണ് സിലിക്കണ്‍. അതുപോലെ പ്രകൃതിദത്തമായ ടെക്റ്റൈറ്റുകള്‍ എന്ന സ്ഫടികത്തിലേയും ഒരു ഘടകമാണിത്.
[തിരുത്തുക] നിര്‍മ്മാണം
ശുദ്ധമായ സിലിക്കയെ മരം, ചാര്‍കോള്‍, കല്‍ക്കരി എന്നിവ ചേര്‍ത്ത് ഒരു വൈദ്യുത തീപ്പൊരി ചൂളയില്‍ (electric arc furnace) നിരോക്സീകരണം നടത്തിയാണ് വ്യാവസായികമായി സിലിക്കണ്‍ നിര്‍മ്മിക്കുന്നത്. കാര്‍ബണ്‍ ആണ് ഈ ചൂളയില്‍ ഇലക്ട്രോഡുകളായി ഉപയോഗിക്കുന്നത്. താപനില 1900°C-ല്‍ എത്തുമ്പോള്‍ കാര്‍ബണ്‍ സിലിക്കയെ നിരോക്സീകരിച്ച് സിലിക്കണ്‍ ആക്കി മാറ്റുന്നു. ഈ പ്രവര്‍ത്തനത്തിന്റെ രാസവാക്യം:
- SiO2 + C → Si + CO2
ദ്രവരൂപത്തിലുള്ള സിലിക്കണ്‍ ചൂളയുടെ അടിയില്‍ നിന്നും ശേഖരിക്കുന്നു. മെറ്റലര്‍ജിക്കല്‍ നിലവാരമുള്ള സിലിക്കണാണ് ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ ശുദ്ധത എകദേശം 98% ആണ്. ഈ രീതിയില്‍ സിലിക്കണ്‍ ഉല്‍പ്പാദിപ്പിക്കപെടുമ്പോള്‍ സിലിക്കണ്‍ കാര്‍ബൈഡും (SiC) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കിലും സിലിക്കയുടെ അളവ് ആവശ്യത്തിന് വര്‍ദ്ധിപ്പിച്ചാല്‍ ഈ സിലിക്കണ്‍ കാര്‍ബൈഡും നിരോക്സീകരിക്കപ്പെട്ട് സിലിക്കണായി മാറുന്നു.
- 2 SiC + SiO2 → 3 Si + 2 CO
[തിരുത്തുക] ശുദ്ധീകരണം
അര്‍ദ്ധചാലക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സിലിക്കണിന് മെറ്റലര്‍ജിക്കല്‍ നിലവാരത്തില്‍ കിട്ടുന്ന സിലിക്കണിനെ അപേക്ഷിച്ച് ശുദ്ധത കൂടുതല്‍ വേണം. ഇങ്ങനെ കൂടിയ ശുദ്ധതയുള്ള സിലിക്കണ്‍ നിര്‍മ്മിക്കുന്നതിന് ഒന്നിലധികം പ്രക്രിയകളുണ്ട്. ഉരുക്കിയ ശേഷം വീണ്ടും ഘനീഭവിപ്പിച്ചും, അമ്ലത്തില്‍ ലയിപ്പിച്ചുമാണ് സിലിക്കണിനെ മുന്‍കാലങ്ങളില്‍ ശുദ്ധീകരിച്ചിരുന്നത്.
സിലിക്കണിനെ നേരിട്ട് ശുദ്ധീകരിക്കുന്നതിനു പകരം, ആദ്യം മറ്റു സംയുക്തങ്ങളാക്കി മാറ്റിയ ശേഷം അതില്‍ നിന്നും ശുദ്ധമായ സിലിക്കണ്‍ വേര്‍തിരിച്ചെടുക്കുന്ന രീതി ആണ് ഇന്ന് കൂടുതലായും അവലംബിക്കുന്നത്. ട്രൈക്ലോറോ സൈലേന്‍ ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സംയുക്തം. സിലിക്കണ്‍ ടെട്രാക്ലോറൈഡ്, സൈലേന്‍ എന്നീ സംയുക്തങ്ങളും ഈ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന താപനിലയില്‍, ഈ വാതകങ്ങള്‍ സിലിക്കണിനു മുകളിലൂടെ പ്രവഹിപ്പിക്കുമ്പോള്‍ അവയില്‍ നിന്നും ശുദ്ധ സിലിക്കണ്‍ വേര്‍തിരിയുന്നു.
ഇത്തരത്തില്‍ ട്രൈക്ലോറോസൈലേന്‍ ഉപയോഗിച്ചുള്ള ഒരു ശുദ്ധീകരണരീതിയാണ് സീമെന്‍സ് പ്രക്രിയ. ഈ പ്രക്രിയയുടെ രാസസമവാക്യം:
- 2 HSiCl3 → Si + 2 HCl + SiCl4
ഇത്തരത്തിലുള്ള പ്രക്രിയകളില്‍ നിന്നും ഉണ്ടാക്കുന്ന സിലിക്കണിനെ പോളി ക്രിസ്റ്റലൈന്‍ സിലിക്കണ്‍ എന്നു പറയുന്നു. ഇതിലെ അശുദ്ധ പദാര്‍ത്ഥങ്ങളുടെ നില (impurity level) 10-9 -ലും കുറവായിരിക്കും.
സിലിക്കണ്‍ ടെട്രാക്ലോറൈഡിനെ 950°C താപനിലയില്‍ സംശുദ്ധമായ നാക ബാഷ്പവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് വളരെ ശുദ്ധമായ സിലിക്കണ്‍ നിര്‍മ്മിക്കാനുള്ള വിദ്യ, ഡ്യൂപോണ്ട് എന്ന അമേരിക്കന്‍ സ്ഥാപനം പുറത്തിറക്കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഈ രീതി പ്രചാരത്തിലായില്ല.
[തിരുത്തുക] പരല്‍വല്‍ക്കരണം
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വേണ്ട സിലിക്കണ്‍ പരലുകള്‍ അധികവും നിര്‍മ്മിച്ചെടുക്കുന്നത്, ചൊക്രാള്‍സ്കി പ്രക്രിയയിലൂടെയാണ് (Czochralski process, (CZ-Si)). വളരെ ചിലവു കുറഞ്ഞതാണെന്നതും വളരെ വലിയ പരലുകള്‍ ഈ രീതിയിലൂടെ നിര്‍മ്മിച്ചെടുക്കാമെന്നതുമാണ് ഇതിന്റെ മേന്മകള്‍. എങ്കിലും കൂടുതല്‍ ശുദ്ധത ആവശ്യമുള്ള ഉപയോഗങ്ങള്‍ക്ക് (ഉന്നത ശക്തി ഉപയോഗങ്ങള്‍ക്ക്(high power applications)) ഫ്ലോട്ട്-സോണ്‍ സിലിക്കണ്‍ (float-zone silicon (FZ-Si)) എന്ന രീതിയാണ് പരല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. FZ-Si രീതിയിലൂടെ വലിയ പരലുകള്‍ നിര്‍മ്മിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് ചൊക്രാള്‍സ്കി രീതി തന്നെയാണ് അര്‍ദ്ധചാലകവ്യവസായരംഗത്ത് സിലിക്കണ്‍ പരലുകള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതി.
BW Bewise Inc.
Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users’ demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting tool、aerospace tool .HSS Cutting tool、Carbide end mills、Carbide cutting tool、NAS Cutting tool、Carbide end mill、Aerospace cutting tool、Фрезеры’Carbide drill、High speed steel、Milling cutter、CVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drill、Tapered end mills、CVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end mills、Miniature end mills、Специальные режущие инструменты ‘Пустотелое сверло ‘Pilot reamer、Fraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutter、Step drill、Metal cutting saw、Double margin drill、Gun barrel、Angle milling cutter、Carbide burrs、Carbide tipped cutter
留言列表