|
||||||
പൊതു വിവരങ്ങള്‍ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ചെമ്പ്, Cu, 29 | |||||
അണുഭാരം | 63.546 ഗ്രാം/മോള്‍ |
ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹമൂലകമാണ് ചെമ്പ് (Copper). ഇതിന്റെ അണുസംഖ്യ 29ഉം പ്രതീകം Cu എന്നുമാണ്. ലാറ്റിന്‍ ഭാഷയില്‍ ഇതിന്റെ പേരായ കുപ്രം(cuprum) എന്ന വാക്കില്‍ നിന്നാണ് ഈ സംജ്ഞ നിലവില്‍ വന്നത്. ചെമ്പ് നല്ല താപ വൈദ്യുത ചാലകമാണ്. അനേകം കൂട്ടുലോഹങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിര്‍മ്മാണപ്രവൃത്തികള്‍ക്കും ഇത് ധാരാളമായി ഉപയോഗിക്കുന്നു.
മൃഗങ്ങളുടേയും ചെടികളുടേയും പോഷണത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് ഇത്. മൃഗങ്ങളില്‍ ചെമ്പ് പ്രധാനമായും കാണുന്നത് രക്തത്തിലാണ് എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് ഒരു പരിധി വിട്ട് വര്‍ദ്ധിക്കുന്നത് ഹാനികരവുമാണ്.
ഉള്ളടക്കം[മറയ്ക്കുക] |
[തിരുത്തുക] ചരിത്രം
മനുഷ്യചരിത്രത്തില്‍ ചെമ്പിന് വളരെ പ്രധാനമായ സ്ഥാനമുണ്ട്. ചെമ്പ് ധാതു രൂപത്തിലല്ലാതെ തന്നെ ലഭ്യമായിരുന്നതിനാല്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ചെമ്പ് ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു. ഇറാക്ക്, ചൈന, ഈജിപ്ത്, ഗ്രീസ്, സുമേരിയന്‍ നഗരങ്ങള്‍ എന്നീ പ്രാചീന സംസ്കാരങ്ങളില്‍ ഇതു ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്.
റോമന്‍ സാമ്രാജ്യകാലത്ത് സൈപ്രസില്‍ നിന്നാണ് ചെമ്പ് ഖനനം ചെയ്തു പോന്നിരുന്നത്. അതിനാല്‍ സൈപ്രസിലെ ലോഹം എന്ന അര്‍ത്ഥത്തില്‍ സൈപ്രിയം എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇത് ലോപിച്ച് കുപ്രം എന്നും അതില്‍നിന്നും ഇംഗ്ലീഷ് പേരായ കോപ്പറും ഉണ്ടായി. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണെന്ന് പുരാതനകാലം മുതല്‍ക്കേ ഭാരതീയര്‍ക്ക് അറിയാമായിരുന്നു. വെള്ളം കുടിക്കാന്‍ അതിനായി ചെമ്പ് പാത്രങ്ങള്‍ ആണ് ആയുര്‍വേദാചാര്യന്മാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
[തിരുത്തുക] പ്രത്യേകതകള്‍
സാധാരണ താപനിലയില്‍ വെള്ളി മാത്രമാണ് ചെമ്പിനേക്കാള്‍ വൈദ്യുത ചാലകത കൂടിയ ലോഹം. പ്രകാശത്തിലെ ചുവപ്പ്, ഓറഞ്ച് എന്നിവയൊഴികെ മറ്റെല്ലാ ആവൃത്തികളേയും ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ചെമ്പിന് അതിന്റെ ചുവന്ന നിറം ലഭിക്കുന്നത്. ആവര്‍ത്തനപ്പട്ടികയില്‍ വെള്ളി, സ്വര്‍ണം എന്നീ മൂലകങ്ങളുടെ അതേ കുടുംബത്തില്‍ത്തന്നെയാണ് ചെമ്പും പെടുന്നത്. അതിനാല്‍ ഇവക്കെല്ലാം പൊതുവായ കുറേ ഗുണങ്ങളുണ്ട്. എല്ലാത്തിനും താപ വൈദ്യുത ചാലകത കൂടുതലാണ്. എല്ലാം അടിച്ചു പരത്താന്‍ സാധിക്കുന്ന തരത്തില്‍ ലോലവുമാണ്.
[തിരുത്തുക] ഉപയോഗങ്ങള്‍
[തിരുത്തുക] ശരീരത്തിന്
- ശരീരത്തിന്റെ സാധാരണരീതിയിലുള്ള വളര്‍ച്ചക്ക് ചെറിയ അളവില്‍ ചെമ്പ് ആവശ്യമാണ്. അനവധി രാസപ്രവര്‍ത്തനങ്ങളില്‍ രാസ ത്വരിതങ്ങള്‍ക്ക് ചെമ്പ് ആവശ്യമാണ്.
- ഹീമോഗ്ലോബിന്‍ തന്മാത്രയില്‍ ഇരുമ്പ് ശരിയായരീതിഉഇല്‍ ഒട്ടി നില്‍കണമെങ്കില്‍ ചെമ്പ് ആവശ്യമാണ്. ജീവകം സി യുടെ നിര്‍മ്മാണത്തിനും കൊള്ളാജന്‍, ഇലാസ്റ്റിന്‍ എന്നീ കോശങ്ങള്‍ നിര്‍മ്മിക്കുന്നതിനുംചെമ്പ് ആവശ്യമാണ്. ഇവ തരുണാസ്ഥികള്‍, എല്ല്, നഖം, മുടി എന്നിവയുടെ നിര്‍മ്മാണത്തിനും ആവശ്യമാണ്.
- മെലാനിന്‍ എന്ന നിറം നല്‍കുന്ന പദ്ദര്‍ത്ഥം നിര്‍മ്മിക്കാനും ചെമ്പ് ആവശ്യമാണ്. തൊലിക്കും മുടിക്കും മറ്റും നിറം നല്‍കുന്നത് ഈ വസ്തുവാണ്.
- ഊര്‍ജ്ജം ഉണ്ടാക്കുന്ന രാസപ്രക്രിയകളില്‍ ചെമ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊഴിപ്പിനെ തിരിച്ച് ഊര്‍ജ്ജമാക്കുന്ന പ്രക്രിയയില്‍ ചെമ്പ് അത്യാവശ്യമാണ്. ചെമ്പിന്‍റെ കുറവ് ഉയര്‍ന്ന കൊളസ്റ്റീറോള്‍ ഉണ്ടാവാന്‍ കാരണമാകാം
- ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തിന് ചെമ്പ് ആവശ്യമാണ്. കുറവ് പ്രമേഹം ഉണ്ടാവാന്‍ ഇടയാക്കിയേക്കാം
- ഞരമ്പുകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനത്തിനും കുറഞ്ഞ അളവിലെങ്കിലും ചെമ്പ് ആവശ്യമാണ്. [1]
- ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലെ ഒരു പ്രധാന ഘടകം ചെമ്പാണ്. ഇതിന്റെ കുറവ് കുട്ടികളിലും മറ്റും അസുഖങ്ങള്‍ പെട്ടന്ന് പിടിപെടാന്‍ ഇടയാക്കാറുണ്ട്.
ഔഷധപരമായ ഉപയോഗങ്ങളില്‍, ത്വക്ക്, തിമിരം, ലൈംഗിക രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് മരുന്നു രൂപത്തില്‍ ഉപയോഗിക്കാറുണ്ട്. ചെമ്പിന്‍റെ കുറവ് സന്ധികളുടെയും കണ്ണിലെ ദ്രവങ്ങളെയും മുടിയെയും ബാധിക്കുന്നു. ഈ വേളകളില്‍ ഭക്ഷണത്തിന്റെ കൂടേ ചെമ്പ് നല്കാറുണ്ട്. [2]
[തിരുത്തുക] മറ്റുപയോഗങ്ങള്‍
- നല്ല ചാലകമായതിനാല്‍ വൈദ്യുതികമ്പികളുടെ സ്ഥാനം ഇവയ്ക്കാണ്. ഇന്നു കാണുന്ന ഗാര്‍ഹിക ഉപയോഗത്തിനുള്ള കേബിളുകള്‍, വൈദ്യുത വാഹികള്‍ ഒട്ടുമിക്കവയും ചെമ്പുകൊണ്ടാണ് നിര്‍മ്മിക്കുന്നത്. മിന്നല്‍ രക്ഷാ ചാലകം ചെമ്പ് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. സ്വിച്ചുകള്‍ നിര്‍മ്മിക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മിതിക്കും ഇത് ഉപയോഗിക്കപ്പെടുന്നു.
- കുഴലുകള്‍ നിര്‍മ്മിക്കാന്‍ ചെമ്പ് ഉപയോഗ്ഗിക്കുന്നു. ശീതികരണയന്ത്രങ്ങള്‍,( ഫ്രീഡ്ജ്, എയര്‍ കണ്ടീഷണറുകള്‍) വെള്ളം, വായു, വാതകങ്ങള്‍ എന്നിവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കോണ്ടുപോകുന്നതിനുള്ള കുഴലുകള്‍ ( ഉദാ: ആശുപത്രികളില്‍ ഓക്സിജന്‍) എന്നിവയ്ക്ക് ചെമ്പ് കുഴലുകളാണ് ഉത്തമം
- പാത്രങ്ങള്‍ നിര്‍മ്മിക്കാനും ഇവപ്രയോജനപ്പെടുന്നു, പാത്രങ്ങളുടെ അടിവശത്തുമാത്രം ഇവ പൂശി താപ ചാലകത വര്‍ദ്ധിപ്പിക്കാറുണ്ട്.
- വിവിധ കലാ രൂപങ്ങള്‍ നിര്‍മ്മിക്കാനുള്ള ലോഹക്കൂട്ടുകള്‍ ചെമ്പ് ചേര്‍ത്ത് നിര്‍മ്മിക്കാറുണ്ട്. പിച്ചള, ഓട് എന്നിവ. പഞ്ചലോഹത്തിന്‍റെ നിര്‍മ്മാണത്തിന്‍ ചെമ്പ് ആവശ്യമാണ്.
- വെടിയുണ്ടകളുടെ നിര്‍മ്മാണത്തിന് ചെമ്പ് ഉപയോഗിക്കുന്നു.
- കോപ്പര്‍ അസെറ്റേറ്റ് കുമിള്‍ നാശിനിയായി ഉപയോഗിക്കുന്നുണ്ട്. വിവിധ ജൈവരാസപ്രവര്‍ത്തനങ്ങളിലെ ത്വരിതമായും പിഞ്ഞാണപാത്രങ്ങല്‍ക്ക് നിറം കൊടുക്കുന്നതിനും കീടനാശിനിയായും ഇത് ഉപയോഗിക്കുന്നുണ്ട്. യന്ത്രഭാഗങ്ങള്‍ തുരുമ്പിക്കാതിരിക്കാനായ് ഇന്ധനത്തിനുകൂടെ ഇതു ചേര്‍ക്കാറുണ്ട്. തീപിടുത്തത്തെ തടയാന്‍, തുണിത്തരങ്ങളില്‍ നിറം കൊടുക്കാന്‍, പകര്‍പ്പ് എടുക്കുന്ന യന്ത്രങ്ങളില്‍ സ്രാവിനെ ചെറുക്കുന്ന പദാര്‍ത്ഥമായും മറ്റും ഉപയോഗിക്കാറുണ്ട്.[3]
- കോപ്പര്‍ ക്ലോറൈഡ് വിവിധ ജൈവരാസപ്രവര്‍ത്തനങ്ങളിലെ ത്വരിതമായും പിഞ്ഞാണപാത്രങ്ങല്‍ക്ക് നിറം കൊടുക്കുന്നതിനും തുണിത്തരങ്ങളില്‍ നിറം കൊടുക്കുന്നതിനും. ഫിലിം നിര്‍മ്മാണത്തിനും കരിമരുന്നു നിര്‍മ്മാണത്തിനും ഇന്ധനത്തിലെ ഈയം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
- കോപ്പര്‍ സള്‍ഫേറ്റ് അഥവാ തുരിശ് തുകല്‍ നിര്‍മ്മാണത്തിന് അത്യവശ്യമാണ്. പേപ്പര്‍ പള്‍പിനെ സംരക്ഷിക്കുന്നതിനും വെള്ളത്തില്‍ പായല്‍ വളരുന്നതിനെ തടയാനും ഇത് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ധന നിര്‍മ്മലീകരണത്തിന്, ലോഹം പൂശുന്നതിന്, പശ, മഷി, വെളുത്ത വസ്ത്രങ്ങള്‍ക്കുള്‍ല നീലം, ചില്ല്, സിമന്‍റ്, പിഞ്ഞാണം എന്നിവയുടെ നിര്‍മ്മാണത്തിന് ഇത് ആവശ്യമാണ്. നമ്മുടെ നാട്ടില്‍ തന്നെ ചെടികളില്‍ ഉണ്ടവുന്ന കുമിള്‍, കീടങ്ങള്‍ എന്നിവ തടയാന്‍ ബോര്‍ഡോവ് (ബോര്‍ഡാക്സ് എന്നും പറയും) മിശ്രിതം ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
[തിരുത്തുക] ലഭ്യത
ചിലി, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയാണ് ചെമ്പിന്റെ ഖനനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍. ശരീരത്തിനാവശ്യമായ ചെമ്പ് വിവിധ ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കുന്നു. ചെമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നത് ചെമ്പിന്‍റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
[തിരുത്തുക] പാരിസ്ഥിതിക പ്രശ്നങ്ങള്‍
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ http://www.findarticles.com/p/articles/mi_g2603/is_0002/ai_2603000298
- ↑ http://news.softpedia.com/news/Copper-How-is-this-Metal-So-Beneficial-for-Our-Health-28398.shtml
- ↑ http://www.npi.gov.au/database/substance-info/profiles/27.html
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs |